---
title: "പരിസ്ഥിതി ലോല പ്രദേശ വിഷയം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി"
english_title: "Kottiyoor Panchayat Submits Petition To Environment Minister Sunny Joseph To Exclude Residential Areas From ESA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383017/kottiyoor-panchayat-petition-environment-minister-esa-exclude-residential-areas-16092026`"
published_at: "2026-09-17T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab28d284de6_1000295249.jpg"
keywords: ["Kottiyoor", "Sunnyjoseph"]
---

# പരിസ്ഥിതി ലോല പ്രദേശ വിഷയം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **കൊട്ടിയൂർ**: പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച വിഷയത്തിൽ കൊട്ടിയൂർ ജനതയുടെ ആശങ്കകൾ പരിഹരിക്കണമെന്നും, ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ESA പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫിന് കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി തിരുവനന്തപുരത്ത് എത്തി നിവേദനം നൽകി.

## Article Content

**കൊട്ടിയൂർ**: പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച വിഷയത്തിൽ കൊട്ടിയൂർ ജനതയുടെ ആശങ്കകൾ പരിഹരിക്കണമെന്നും, ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ESA പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫിന് കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി തിരുവനന്തപുരത്ത് എത്തി നിവേദനം നൽകി.

കൊട്ടിയൂർ ജനതയുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കുമെന്നും, ജനവാസ പ്രദേശങ്ങളെയും കൃഷിഭൂമികളെയും ESA പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383017/kottiyoor-panchayat-petition-environment-minister-esa-exclude-residential-areas-16092026`)